NEWS
സീറോ മലബാർ സഭ മെത്രാൻ സ്ഥാനരോഹണത്തിന് വത്തിക്കാൻ പ്രതിനിധിയും.
02/09/2026 03:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

ന്യൂഡൽഹി: കോട്ടയത്ത് നടക്കുന്ന സീറോ മലബാർ സഭയുടെ പുതിയ മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി പങ്കെടുക്കും
ന്യൂഡൽഹിയിലെ മാർപാപ്പയുടെ പ്രതിനിധി കാര്യാലയത്തിലെ (അപ്പസ്തോലിക നുൺസിയേച്ചർ) സെക്കന്റ് സെക്രട്ടറി ഫാ. നിക്കോളാസ് ഗ്രാഫ് ആണ് പങ്കെടുക്കുക.
ഇന്ന് പോപ്പിന്റെ കാര്യാലയത്തിൽ ഉച്ചഭക്ഷണത്തിനിടയിലാണ് ഫാ. നിക്കോളാസ് ഗ്രാഫ് കേരളത്തിലെ മുതിർന്ന നേതാവും മുൻ കേന്ദ്ര -സംസ്ഥാന മന്ത്രിയുമായ പ്രൊഫ. കെ.വി തോമസിനെ ഇക്കാര്യം അറിയിച്ചത്.
കാര്യാലയത്തിന്റെ ഫസ്റ്റ് സെക്രട്ടറി ആൻഡ്രിയ ഫ്രാൻസിയയും ഒപ്പമുണ്ടായിരുന്നു.
ഇറ്റാലിയൻ വിഭവങ്ങളായിരുന്നു ഭക്ഷണത്തിനുണ്ടായിരുന്നത്.
സൗഹൃദപരമായ കൂടിക്കാഴ്ച്ചയുടെ ഭാഗമായാണ് തോമസ്മാഷ് പോപ്പിന്റെ പ്രതിനിധി കാര്യാലയം സന്ദർശിച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









